Saturday, 22 December 2012

ഖുര്‍ആനും മുസ്ലിംസമൂഹവും തുടര്‍ച



ഖുര്‍ആനോടോത്തുള്ള മനുഷ്യന്‍റെ ജീവിതം
    നശ്വരജീവിതത്തിലെ ക്ലേശഭൂയിഷ്ട്ടമായ യാത്രയില്‍ ഖുര്‍ആനിനെ സ്വകരങ്ങളിലേറ്റു വാങ്ങിയ ഒരുവന്‍ മനോല്ലാസമേകുന്നത് ഖുര്‍ആനിന്‍റെ ചൈതന്യമാണ്. സന്മാര്‍ഗദീപമായും അധ്യാപകനായും വഴികാട്ടിയായും ഖുര്‍ആന്‍- അവനോടൊപ്പം സദായാത്രികനായുണ്ട്.
       ഖുര്‍ആനോടോത്തുള്ള ജീവിതംചിന്തകളുടെഒരു ലോകം തന്നെതുറന്നിടുന്നു.വിടര്‍ന്നഹൃദയത്തോടെ,അന്വേഷണ
ത്വരയോടെ ഖുര്‍ആനൊപ്പം സഞ്ചരിക്കുന്നവര്‍ക്കേ അതിന്‍റെ
ചിന്താമധുരിമ ആസ്വദിക്കാനാവുകയുള്ളൂ. ഖുര്‍ആനോടോത്തുള്ള ജീവിതമെന്നാല്‍- അല്ലാഹുവോടോത്തുള്ള  ജീവിതമെന്നാണര്‍ഥ൦.മനുഷ്യനെ  ലക്ഷ്യമാക്കിഅവന്‍റെ മനോഹൃദയങ്ങളെയും ചിന്തയെയും ആത്മാവിനെയും ലാക്കാക്കിയാണ ഖുര്‍ആന്‍ എന്ന ദൈവിക  വചനത്തിന്‍റെ അവതരണ൦.അല്ലാഹുവിന്‍റെ ഗുണനാമവിശേ-ഷണങ്ങളെക്കുറിച്ച്, അവന്‍റെ കാരുണ്യത്തെക്കുറിച്ച് ,അവന്‍റെ മഹത്വത്തെക്കുറിച്ച് ,അവന്‍റെ കഴിവുകളെക്കുറിച്ച് ഖുര്‍ആന്‍- ഇടമുറിയാതെ നമ്മോടു സംസാരിച്ചു കൊണ്ടിരിക്കുന്നു.ഖുര്‍ആന്‍- നിഷ്ഠയോടെ വായിച്ചുകൊണ്ടേയിരിക്കണമെന്നു പ്രവാചകന്‍ നിര്‍ദേശിക്കുവാന്‍- ഇതാണു കാരണം.നിരന്തരമായ ഖുര്‍ആനിക ബന്ധം സത്യവിശ്വാസിയുടെ ഹൃദയത്തെ അല്ലാഹുവുമായി കണ്ണി ചേര്‍ക്കുന്നു.

No comments:

Post a Comment